കോന്നി: മാങ്കുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ പറമ്പിൽ നിന്ന് ചന്ദന മരം മോഷ്ടിച്ചു. മാങ്കുളം സ്വദേശി സിന്ധുവിന്റെ വീടിന്റെ പറമ്പിൽ നിന്നാണ് മരം മോഷ്ടിക്കപ്പെട്ടത്. സിന്ധു തിരുവനന്തപുരത്താണ് താമസം. മരത്തിന് മുപ്പത്തിയഞ്ച് വർഷം പ്രായമുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് വനം വകുപ്പിന് തടി കൈമാറുമെന്ന് കോന്നി ഫോറസ്റ്റ് റേഞ്ച്
ഓഫീസർ ജോജി ജെയിംസ് പറഞ്ഞു.