 
റാന്നി:കാർഷിക സംസ്കൃതിയുടെ പ്രൗഢി വിളിച്ചോതുന്ന ഓണം വിപണന മേളയ്ക്ക് അങ്ങാടിയിൽ തുടക്കമായി. അങ്ങാടി പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണ ബാങ്കിന്റെയും കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്ത അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തിൽ കാർഷികവിഭവങ്ങളും പച്ചക്കറികളുമായി 62 സ്റ്റാളുകൾക്കാണ് തുടക്കമായത്.ന്യായവിലയ്ക്ക് ഏത്തക്കുലകൾ, മറ്റ് പച്ചക്കറികൾ, എന്നിവ കൂടാതെ വിവിധ സംരംഭക ഗ്രൂപ്പുകൾ എത്തിച്ച ഉപ്പേരി,ശർക്കരപുരട്ടി, കളിയടയ്ക്ക, വിവിധ തരം അച്ചാറുകൾ, ഉണ്ണിയപ്പം, ചക്കകുരു കൊണ്ട് ഉണ്ടാക്കിയ പുട്ടുപൊടി, ഫാഷൻ ഫ്രൂട്ട് സ്ക്വാഷ്, ഔലോസ് ഉണ്ട, വിളയിച്ച അവൽ, ചമ്മന്തി പൊടികൾ എന്നിവയുടെയും വിപണനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്സ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ പി.എസ്.സതീഷ് കുമാർ,ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ജേക്കബ് സ്റ്റീഫൻ ,സുജ എം.എസ്.,പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമറിയാമ്മ, ബി.സുരേഷ്, ഷൈനി മാത്യൂസ്, അഞ്ജുജോൺ , ജലജ രാജേന്ദ്രൻ , രാധാകൃഷ്ണൻ , എലനിയാമ്മ ഷാജി, സിനി എം.ജോസ് , ബിച്ചു ആൻഡ്രൂസ് ഐ ക്കാട്ടു മണ്ണിൽ,ജെവിൻ കെ.വിത്സൺ,പഞ്ചായത്ത് സെക്രട്ടറി സുധാകുമാരി , സഹകരണ ബാങ്ക് പ്രസിഡന്റ് സാം മാത്യു, വൈസ് പ്രസിഡന്റ് വിപിൻ മാത്യു,സെക്രട്ടറി എൻ സനോജ്,സി.ഡി എസ് ചെയർ പേഴ്സൺ ഓമന രാജൻ,കൃഷി അസി.അരുൺ ഒ.ആർ.മാത്യു എന്നിവർ സംസാരിച്ചു. വിപണനമേള 6ന് സമാപിക്കും.