 
അടൂർ : നഗരത്തിലെ പ്രധാന ഉപറോഡായ മൂന്നാളം - കൊന്നമങ്കര - യമുനാ ഭാഗത്തേക്കുളള വൈദ്യുതി പോസ്റ്റിലെ വള്ളിപ്പടർപ്പ് വഴിവിളക്കിന്റെ പ്രകാശം മറയ്ക്കുന്നതായി പരാതി. സ്ഥിതി തുടർന്നിട്ട് നാളുകളായെങ്കിലും വള്ളിപ്പടർപ്പ് കളയാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.രാത്രി ഏറെ വൈകിയും ഇതുവഴി ആൾ സഞ്ചാരമുണ്ട്. ഇരുട്ടുകാരണം ഇതുവഴിയുള്ള രാത്രിയാത്ര ദുരിതമായിരിക്കുയാണ്. റോഡിന്റെ വശങ്ങൾ കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. റോഡരുകിൽ ഓടയ്ക്ക് മൂടിയില്ലാത്തിനാൽ എതിരെ വരുന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അതിർത്തിയറിയാതെ വാഹനം ഓടയിലേക്ക് മറിയാനുള്ള സാദ്ധ്യത ഏറെയാണ്.അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.