nri
അടൂർ എൻ.ആർ.ഐ.ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം- 2022 പരിപാടിയുടെ ഫ്ലയറിന്റെ പ്രകാശനം പ്രസിഡന്റ് ജിജു മോളേത്ത് ഉപദേശക സമിതി അംഗം മാത്യൂസ് ഉമ്മന് നല്കി നിർവഹിക്കുന്നു.

അടൂർ : കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു. അടൂരോണം- 2022 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഫ്ലയർ പ്രകാശനം പ്രസിഡന്റ് ജിജു മോളേത്ത്, ഉപദേശക സമിതി അംഗം മാത്യൂസ് ഉമ്മന് നൽകി നിർവഹിച്ചു. അടൂരോണം കൺവീനർ ബിജോ പി.ബാബു, വൈസ് പ്രസിഡന്റ് കെ.സി ബിജു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, പി.ആർ.ഒ ആദർശ് ഭുവനേശ്, സുവനീർ കൺവീനർ ഷൈജു അടൂർ, പോഗ്രാം കൺവീനർ ജയൻ ജനാർദ്ദനൻ, കമ്മിറ്റി അംഗങ്ങളായ ബിനു പൊടിയൻ, ഷഹീർ മൈദീൻ കുഞ്ഞ്, ജയകൃഷ്ണൻ, ബിനോയി ജോണി, ജിതിൻ മാത്യു എന്നിവർ പങ്കെടുത്തു.സെപ്തംബർ 23ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ഒാണാഘോഷം. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരിക്കും. അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും നൽകും. ചലച്ചിത്ര പിന്നണി ഗായകൻ ഇഷാൻ ദേവും മഴവിൽ മനോരമ സൂപ്പർ 4 വിന്നർ രൂത്ത് റ്റോബിയും ഗായിക അംബിക രാജേഷും ചേർന്ന് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിര, സാസ്കാരിക ഘോഷയാത്ര, ഡാൻസ്, ചെണ്ടമേളം തുടങ്ങിയവ

ഉണ്ടായിരിക്കും.