milk

പത്തനംതിട്ട : നിശ്ചിത ഗുണനിലവാരം ഇല്ലാത്തതും മായം കലർന്നതുമായ പാലിന്റെ വിപണനം തടയുന്നതിനും ഉപഭോക്താക്കൾക്ക് ഗുണനിലവാരം ഉള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും അടൂർ അമ്മകണ്ടകരയിലെ ക്ഷീര വികസന വകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ ആരംഭിച്ച പാൽ പരിശോധന ക്യാമ്പിന്റെയും, ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.പി.സന്തോഷ് ആദ്യ പാൽ സാമ്പിൾ കൈമാറി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യൂ, മേലൂട് ക്ഷീര സംഘം പ്രസിഡന്റ് എ.പി.ജയൻ, ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പൽ എ.കെ.ബിന്ദു, അസിസ്റ്റന്റ് ഡയറക്ടർ പി.അനിത എന്നിവർ സംസാരിച്ചു.