കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ നേതൃത്വത്തിൽ യൂണിയനിലെ 28 ശാഖാ യോഗങ്ങളുടെയും വനിതാ സംഘം , യൂത്ത് മൂവ് മെന്റ് , മൈക്രോ ഫിനാൻസ്, സൈബർ സേന, വൈദികയോഗം യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ 168- ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടക്കും. 10ന് ഉച്ചയ്ക്ക് 2.30ന് മാരാമൺ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ജയന്തി ഘോഷയാത്ര കോഴഞ്ചേരി ടൗൺ ചുറ്റി തെക്കേമല ഡി. സുരേന്ദ്രൻ സ്മാരക ഹാളിൽ സമാപിക്കും.
എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി പി.എസ് വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു അദ്ധ്യക്ഷത വഹിക്കും. വി.ആർ സോജി മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ, കാഷ് അവാർഡ് ദാനവും ചികിത്സാ സഹായ ഫണ്ട് വിതരണവും യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിക്കും. ഡയറക്ടർ ബോർഡ് മെമ്പർ രാഖേഷ്, യൂണിയൻ കൗൺസിലർമാരായ സുഗതൻ പൂവത്തൂർ, രാജൻ കുഴിക്കാല, പ്രേം കുമാർ, സോണി പി. ഭാസ്കർ, സിനു എസ്. പണിക്കർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, യൂത്ത് മൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് ജിനു ദാസ്, സെക്രട്ടറി സോജൻ സോമൻ, യൂണിയൻ വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ എന്നിവർ പ്രസംഗിക്കും. 9ന് രാവിലെ 8.30ന് വിളംബര ജാഥ യൂത്ത്മൂവ് മെന്റിന്റെയും സൈബർ സേനയുടെയും നേതൃത്വത്തിൽ 1931 -ാം നമ്പർ കുറിച്ചിമുട്ടം ശാഖയിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 6ന് 95-ാം നമ്പർ വെള്ളയറശാഖയിൽ സമാപിക്കും.