ഇടയാറൻമുള : എസ്.എൻ.ഡി.പി യോഗം 69-ാം നമ്പർ ഇടയാറൻമുള ശാഖയിലെ 168-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 10ന് നടക്കും. രാവിലെ 5.30 ന് പ്രഭാതഭേരി, ഗണപതിഹോമം, 7.30ന് വിശേഷാൽ പൂജയും പ്രാർത്ഥനയും നടക്കും. 11ന് പൊതു സമ്മേളനം എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എസ് സജി അദ്ധ്യക്ഷത വഹിക്കും.