തിരുവല്ല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി തിരുവല്ല വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വാഗതസംഘം രൂപീകരിച്ചു. ഡി.സി.സി.ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, ഡി.സി.സി.മെമ്പർമാരായ അഡ്വ.ജയപ്രകാശ്, ലാൽ നന്ദാവനം, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.രഘുകുമാർ, മുൻ ചെയർപേഴ്സൻ ബിന്ദു ജയകുമാർ, റെജി മണലിൽ, നന്ദകുമാർ വർമ്മ ,രാജു സീതാസ് എന്നിവർ പ്രസംഗിച്ചു.