k-s-rajan
ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തോടനുബന്ധിച്ച് നടന്ന വഞ്ചിപ്പാട്ട് മത്സരം പള്ളിയോട സേവ സംഘം പ്രസിഡന്റ് കെ.എസ് രാജൻ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ട്രോഫി ചതയം ജലോത്സവത്തോടനുബന്ധിച്ച് നടന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കീഴിവന്മഴി കരസ്ഥമാക്കി. രണ്ടാം സ്ഥാനം വെൺപാലപള്ളിയോടവും മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം കോടിയാട്ടുകരയും മുണ്ടൻ കാവ് പളളിയോട കരയും കരസ്ഥമാക്കി. തിരുവാറന്മുള പള്ളിയോട സേവ സംഘം പ്രസിഡന്റ് കെ.എസ് രാജൻ വഞ്ചിപ്പാട്ട് മത്സരം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ എം.വി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ആർ പ്രഭാകരൻ നായർ, പള്ളയോട സേവ സംഘം വൈസ് പ്രസിഡന്റ്സുരേഷ് ജി വെൺപാല, ജനറൽ കൺവിനർ അജി ആർ.നായർ, ജോൺ മുളങ്കാടൻ, മുരുകൻ പൂവക്കാട്ട് മൂലയിൽ, എസ്.വി പ്രസാദ്, ബി.കെ പത്മകുമാർ, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.