 
തിരുവല്ല: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾക്ക് സമാപനമായി. മാത്യു ടി.തോമസ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.രാജേഷ് ചാത്തങ്കേരി അദ്ധ്യക്ഷത വഹിച്ചു. കുടുംബ കോടതി ജഡ്ജി ബിൽക്കുൽ ജി.ആർ.ഓണസന്ദേശം നൽകി.സിനിമാതാരം കൈലാഷ് മുഖ്യപ്രഭാഷണം നടത്തി. മുൻസിഫ് വീണ വി.എസ്,മജിസ്‌ട്രേറ്റ് രേഷ്മ ശശിധരൻ, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.എം.ബി.നൈനാൻ, ട്രഷറർ അഡ്വ.ദീപക് മാമ്മൻ മത്തായി എന്നിവർ പ്രസംഗിച്ചു. ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.