തിരുവല്ല: നെടുമ്പ്രം കൃഷിഭവനിൽ പരിധിയിലെ കർഷകർക്ക് വിള ഇൻഷ്വറൻസ് നഷ്ടപരിഹാര തുക അനുവദിച്ചു. 2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31വരെയുള്ള കാലയളവിൽ പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കർഷകർക്കാണ് തുക അനുവദിച്ചിട്ടുള്ളത്. വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ 45 കർഷകർക്ക് 22,96,250 രൂപ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് കൃഷി ഓഫീസർ അറിയിച്ചു.