ഓണം ഇങ്ങെത്തി. കഴിഞ്ഞ രണ്ടുവർഷം കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓണാഘോഷത്തിന് പകിട്ട് കുറഞ്ഞിരുന്നെങ്കിലും ഇക്കുറി മലയാളികൾ ഓണാഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഓണം മലയാളിക്കെന്നും ഗ്യഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്. ഊഞ്ഞാലും, അത്തപ്പൂക്കളവുംഓണസദ്യയും എല്ലാം കൊണ്ടൊരു പൊടിപൂരം . ഇതിൽ ഓണ സദ്യയ്ക്ക് ഒരു പ്രധാന സ്ഥാനം ഉണ്ട്.
ഈ ഓണത്തെ വരവേൽക്കാൻ അടൂർ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം അടൂർ യമുനാ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഹോട്ട് & സോർ റസ്റ്റോറന്റ് കിടിലം ഓണ സദ്യയും പായസ മേളയുമായി ഒരുങ്ങിക്കഴിഞ്ഞു. വീട്ടിൽ തയ്യാറാക്കുന്ന അതേ രുചിയിലുള്ള ഓണ സദ്യ നിങ്ങൾക്ക് ഏറെ ഹൃദ്യമാകും.
ഇരുപതിൽപരം കൂട്ടുകറികളും മൂന്നുതരം പായസവും ഉൾപ്പെടെയുള്ള ഓണസദ്യയും അഞ്ചിൽപ്പരം പായസങ്ങൾ ഉൾപ്പെടുത്തി അടൂർ ഇന്നേവരെ കാണാത്ത പായസ മേളയുമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നോൺവെജിറ്റേറിയൻ സദ്യയും ഒരുക്കിയിട്ടുണ്ട്. സെപ്തംബർ 6 7 8 തീയതികളിൽ ഉച്ചയ്ക്ക് 12 മുതലാണ് ഓണ സദ്യയും പായസം മേളയും നടക്കുക. അഞ്ചിൽ പരം പായസങ്ങളാണ് പായസ മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രോൺ സ്രോസ്റ്റ്, ഫിഷ് തോരൻ , ചിക്കൻ തേങ്ങാക്കൊത്ത് & ബീഫ് പെരളൻ എന്നിവ നോൺ വെജിറ്റേറിയൻ സദ്യയെ വേറിട്ടതാക്കുന്നു.
നാവിൽ രുചിയേറും ഓണ സദ്യയ്ക്കായ് ഒരു ദിവസം മുൻകൂറായി ഓർഡർ ചെയ്യൂ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ .
ഫോൺ- 8113835421, 04734 228701