റാന്നി : വിദ്യാലയാനുഭവം ശയ്യാവലംബിയായ കുട്ടിയുടെ വീട്ടിൽ എത്തിച്ച് റാന്നി - പെരുനാട് ഹൈസ്കൂൾ. റാന്നി ബി.ആർ.സി യുടെ ഓണച്ചങ്ങാതി പരിപാടിയുടെ ഭാഗമായാണ് ഫിറോസിന്റെ സഹപാഠികളും അദ്ധ്യാപകരും ബി.ആർ.സിയിലെ അദ്ധ്യാപകരും വീട്ടിൽ എത്തിയത്. മുറ്റത്ത് അത്തപ്പൂവിട്ട് ഓണപ്പാട്ടും പാടി ഗ്രൂപ്പ്‌ ഫോട്ടോയും എടുത്താണ് കുട്ടികൾ മടങ്ങിയത്. ഓണപ്പുടവകളും ഓണപ്പലഹാരങ്ങളും നൽകി. പ്രഥമാദ്ധ്യാപിക വി.ഉഷ കുമാരി, സീനിയർ അദ്ധ്യാപകൻ വി.ജി കിഷോർ, ക്ലാസ് അദ്ധ്യാപിക സിനി ഇ.എസ് , റാന്നി ബി.പി.സി ഷാജി എ.സലാം, സ്പെഷ്യൽ എഡ്യൂക്കേറ്റഴ്‌സ് ആയ സൗമ്യ രവി, സീമ എസ്.പിള്ള, ലീബ ബാബു എന്നിവർ കുട്ടികളെ അനുഗമിച്ചു.