ചെങ്ങന്നൂർ: എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുമെന്നും ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. തിരുവൻവണ്ടൂർ ഇരമല്ലിക്കര പി.എച്ച്.സി. കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. സജി ചെറിയാൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അരക്കോടി രൂപ ചെലവഴിച്ച് 1848 ചതുരശ്ര അടിയിൽ നിർമ്മിച്ച പി.എച്ച്.സി. കെട്ടിടത്തിൽ ഒ.പി.കൺസട്ടൾഷേട്ടൻ റൂം, വെയിറ്റിംഗ് റൂംഏരിയ, ഒ.പി.രജിസ്‌ട്രേഷൻ കൗണ്ടർ, ഡ്രസിംഗ് റൂം,ഫാർമസി, ഡിസ്പൻസറി, ഫാർമസി സ്റ്റോർ, നഴ്‌സ് റൂം എന്നിവ പ്രവർത്തിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സജൻ, വത്സല മോഹൻ, ബീന ബിജു, രാജ് കുമാർ, പി.ടി.ഗോപി, നിഷ ടി.നായർ, ഡോ.ജമുന വർഗീസ്,ഡോ. കെ.ആർ.രാധാകൃഷ്ണൻ, മനു തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു.