പന്തളം:ഗുണമേന്മയുള്ള വിത്തിനങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി നഴ്സറി നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. 165 ലക്ഷം രൂപയുടെ നവീകരണപ്രവർത്തനങ്ങളുടെ പൂർത്തീകരണ ഉദ്ഘാടനം പന്തളം കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ എല്ലാ തരത്തിലും വികസന കുതിപ്പിന്റെ പാതയിലാണെന്ന് അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സംസ്ഥാന കാർഷിക എൻജിനീയർ വി. ബാബു പദ്ധതി വിശദീകരിച്ചു. മുതിർന്ന കർഷക തൊഴിലാളിയായ ശോഭനയെ മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന പ്രഭ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, ജില്ലാ കൃഷി ഓഫീസർ എ.ഡി. ഷീല, ഹോർട്ടിക്കോർപ്പ് എംഡി ജെ.സജീവ്, കൃഷി വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സി.കെ. രാജ്‌മോഹൻ, ഫാം കൗൺസിൽ അംഗങ്ങളായ അജയകുമാർ, കെ.ആർ. സുമോദ്, ഫാം കൃഷി ഓഫീസർ എം. എസ്. വിമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.