പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രദർശന വിപണന മേള 'പന്തളം തെക്കേക്കര ഓണം ഫെസ്റ്റ് ' മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ജോൺ,സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.പി.വിദ്യാധരപ്പണിക്കർ,എൻ.കെ.ശ്രീകുമാർ,പ്രിയാ ജ്യോതികുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ.സുരേഷ്,ശരത്കുമാർ,ശ്രീകല സി.എസ്,അംബികാ ദേവരാജൻ ,ബി.പ്രസാദ് കുമാർ,കെ.ആർ.രഞ്ജിത്ത്,ശ്രീവിദ്യാ.എസ്,പൊന്നമ്മ വർഗീസ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംബിക.സി ,മെമ്പർ സെക്രട്ടറി അജിത്ത് കുമാർ , സി.ഡി.എസ് ചെയർപേഴ്സൺ രാജി പ്രസാദ് എന്നിവർ പ്രസംഗിച്ചു,.