പത്തനംതിട്ട : കെ.എസ്.യു ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു . ജനാധിപത്യത്തെ തകർക്കുന്നവരെ ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്വം പുതുതലമുറയ്ക്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഫാസിസം എല്ലാ മേഖലയിലും പിടിമുറുക്കിയിരിക്കുന്നു. അരാഷ്ട്രീയവാദം യുവാക്കൾക്കിടയിൽ വർദ്ധിച്ചിരിക്കുകയാണ്. അതുവഴി സമൂഹത്തിൽ വർഗീയത വളരുകയാണ്. കെ എസ് യു പ്രവർത്തകർ വെള്ളം ചേർക്കാത്ത മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാകണമെന്ന്അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് മുഖ്യാതിഥിയായിരുന്നു
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അടൂർ പ്രകാശ് എം.പി ആദരിച്ചു.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് മുഖ്യ പ്രഭാഷണം നടത്തി.
ആന്റോ ആന്റണി എം പി, കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പി. മോഹൻരാജ്, ബാബു ജോർജ്, അനീഷ് വരിക്കണ്ണാമല, മാലത്ത് സരളാദേവി, റിങ്കു ചെറിയാൻ, കെ .കെ. റോയ്സൻ, അഡ്വ റെജി തോമസ്, കോശി പി സക്കറിയ, റോബിൻ പരുമല, സോണി എം ജോസ്, ജെറി മാത്യു സാം, എൻ സി മനോജ്, സോജി മെഴുവേലിൽ, രാഹുൽ കൈതക്കൽ, ആഘോഷ് വി സുരേഷ്, അലൻ ജിയോ മൈക്കിൾ, നേജോ മെഴുവേലിൽ, റിജോ തോപ്പിൽ, ഫെനി നൈനാൻ, നന്ദു ഹരി, ജോമി, തഥാഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.