
കോന്നി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കോന്നി നിയോജക മണ്ഡലത്തിലെ സ്വാഗതസംഘം ഓഫീസ് എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റുന്മാരായ റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവേൽ കിഴക്കുപുറം, എലിസബത്ത് അബു, സജി കൊട്ടക്കാട്, ആർ.ദേവകുമാർ, റോജി ഏബ്രഹാം, ദീനാമ്മ റോയി, സുലേഖ വി.നായർ, ഐവാൻ വകയാർ, രാജീവ് മള്ളൂർ, ശ്യാം എസ്.കോന്നി, സി.വി.ശാന്തകുമാർ, പ്രവീൺ പ്ലാവിളയിൽ എന്നിവർ പ്രസംഗിച്ചു.