1

മല്ലപ്പള്ളി: വാറ്റുചാരായവുമായി മദ്ധ്യ വയസ്കനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കോട്ടാങ്ങൽ പേക്കാവ് തൈപറമ്പിൽ വീട്ടിൽ സാബു വിനെയാണ് (52)മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഓണ വിപണിയെ ലക്ഷ്യമിട്ട് വൻതോതിൽ സാബു ചാരായം വാറ്റുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിശോധന നടത്തിയത്.180 ലിറ്റർ കോട, 3.100 ലിറ്റർ ചാരായം, ഗ്യാസ്സ്റ്റൗ , ഗ്യാസ് അടുപ്പ് , വാറ്റുപകരണങ്ങൾ ,കോട സൂക്ഷിച്ചിരുന്ന കലങ്ങൾ, ചരുവങ്ങൾ ,കന്നാസുകൾ, ബക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പ്രീവന്റീവ് ഓഫീസറൻമാരായ സുശീൽ കുമാർ , അനിൽകുമാർ , പ്രവീൺ മോഹൻ , സിവിൽ എക്സെസ് ഓഫീസറൻമാരായ പത്മകുമാർ , മനീഷ് ഷൈൻ സുമോദ് എന്നിവർ പങ്കെടുത്തു.