കോന്നി: ചൈനാമുക്ക് ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബിന്റെ 29-ാ മത് വാർഷികവും ഓണാഘോഷവും 7, 8 , 9 തീയതികളിൽ നടക്കും. വാർഷിക സമ്മേളനം, ആദരിക്കൽ, ചികിത്സ ധനസഹായ വിതരണം, ടാഗോർ ചാരിറ്റബിൾ ഫൗണ്ടേഷൻ ഉദ്ഘാടനം, ഓണക്കളികൾ, അത്തപ്പൂക്കള മത്സരം, കലാകായിക മത്സരങ്ങൾ, ഓണനിലാവ് ഷോർട്ട് ഫിലിം ഫെസ്റ്റ്, ഗാന നൃത്ത സന്ധ്യ, ഗാനോത്സവം എന്നിവ പരിപാടികളുടെ ഭാഗമായി നടക്കും.