പത്തനംതിട്ട : നഗരത്തിലെ കോളേജ് റോഡിൽ സ്റ്റേഡിയം ജംഗ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തിരുവനന്തപുരം ഒറ്റശേഖരമംഗലം ചെമ്പൂര് വട്ടപ്പറമ്പ് അജി ഹൗസിൽ സൈലസിന്റെയും ക്രിസ്റ്റീനയുടെയും മകൻ സജീവ് (31) മരിച്ചു.
ശനിയാഴ്ച രാത്രി പതിനൊന്നു മണിക്ക് ശേഷമായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ അർച്ചന. നാല് മാസം മുൻപാണ് വിവാഹിതനായത്. സജിൻ, സജിത്ത് എന്നിവർ സജീവിന്റെ സഹോദരങ്ങളാണ്. പത്തനംതിട്ട ക്യു.ആർ.എസ് ഷാേപ്പിലെ ജീവനക്കാരനായിരുന്നു. പന്തളം എൻ.എസ്.എസ് കോളേജിലെ പൂർവവിദ്യാർത്ഥിയാണ്. ഒാമല്ലൂരിലെ ബന്ധുവീട്ടിൽ നിന്നാണ് പഠിച്ചത്.