അടൂർ : ഓണത്തിന് കേവലം രണ്ടുനാൾ മാത്രം ശേഷിക്കേ ജീവനക്കാർ ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളം, ഒാണം അഡ്വാൻസ്, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് യാതൊരു തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചും തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ ട്രേഡ് യൂണിയൻ ഭേതമന്യേ മുഴുവൻ തൊഴിലാളികളും ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചു. ഇതിനുവേണ്ടി മുഴുവൻ ജീവനക്കാരും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിൽ എല്ലാ ജീവനക്കാരും സമ്മതം അറിയിച്ചതായി ടി.ഡി.എഫ് അടൂർ യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് മണ്ണടിയും, ഐ.എൻ.ടി.യു.സി യൂണിറ്റ് യൂണിറ്റ് സെക്രട്ടറി ജി.സുനിൽകുമാറും അറിയിച്ചു.