 
ചെങ്ങന്നൂർ : എം.സി റോഡിൽ മുളക്കുഴയിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ ഇടതുരുത്തി കല്ലറയ്ക്കൽ ദേവസിയുടെ മകൻ സിബി ദേവസി (35) ആണ് മരിച്ചത്. മുളക്കുഴ പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച പുലർച്ചെ 2നാണ് അപകടം. സിബി ദേവസി സഞ്ചരിച്ച സ്കൂട്ടർ നിറുത്തിയിട്ടിരുന്ന തടിലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പന്തളത്ത് സുഹൃത്തിനെ കണ്ട ശേഷം തിരികെ പോകുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏഴു വർഷമായി ഭാര്യ വീടായ കോട്ടയം തിരുവഞ്ചൂരിലാണ് സിബി താമസിക്കുന്നത്. ഇലക്ട്രീഷ്യൻ ആയിരുന്നു. അമ്മ : കൊച്ചുമേരി. ഭാര്യ: ലിജി. മക്കൾ. സിയ മേരി, സേറ മേരി, സിയാൻ.