 
തിരുവല്ല: വിശ്വകർമ്മ സർവീസ് സൊസൈറ്റി തിരുവല്ല താലൂക്ക് യൂണിയന്റെ കീഴിൽ മുത്തൂർ കേന്ദ്രമാക്കി പുതിയ ശാഖ രൂപീകരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് വിമൽ ജി.വിശ്വനാഥ് പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ആർ സന്തോഷ് ഉദ്ഘാടനം ചെയ്തു.വിമൽ ജി.വിശ്വനാഥ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അജിത്ത് കുമാർ, ജില്ലാ ട്രഷറർ അശോകൻ പമ്പാ,സംസ്ഥാന കൗൺസിലർ വിനോദ് തച്ചുവേലി, താലൂക്ക് യൂണിയൻ ട്രഷറർ ഭാസ്‌കരൻ ആചാരി,ബോർഡ് മെമ്പർമാരായ അനിൽകുമാർ, തുളസി. ജി. കൃഷ്ണൻ, വൈ. എഫ് സംസ്ഥാന ട്രഷറർ സുനിൽ കുമാർ, മഹിളാ സമാജം താലൂക്ക് പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ, മഹിളാസംഘം താലൂക്ക് സെക്രട്ടറി ബിന്ദു മോൾ എന്നിവർ സംസാരിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.വി രവീന്ദ്രൻ സ്വാഗതവും ജോ.സെക്രട്ടറി പി.ആർ രാജൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.പി സദാനന്ദൻ (പ്രസിഡന്റ്), അവിനേഷ് ബാബു (വൈസ് പ്രസിഡന്റ്) അരുൺ രാജ് (സെക്രട്ടറി),കൃഷ്ണകുമാർ. സി.സി,വരുൺ രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.