 
തേക്കുതോട്: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടക്കുന്ന ചതയാഘോഷത്തിന്റെ വിളംബര ഘോഷയാത്രയുടെ ഭാഗമായി തേക്കുതോട് 1419- ാം മാതൃശാഖയിലെ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച ധർമ്മ പതാക ഘോഷയാത്ര ഭക്തിസാന്ദ്രമായി. യോഗം അസി.സെക്രട്ടറി ടി.പി സുന്ദരേശനായിരുന്നു ജാഥാ ക്യാപ്ടൻ. ഘോഷയാത്ര പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ വൈസ് ക്യാപ്റ്റനും യോഗം ഡയറക്ടർ ബോർഡംഗവുമായ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിലർമാരായ കെ.എസ്.സുരേശൻ, പി.കെ പ്രസന്നകുമാർ, വനിതാസംഘം യൂണിയൻ ട്രഷറർ ഗീതാസദാശിവൻ, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ ശ്രീജുസദൻ, എംപ്ളോയീസ് ഫോറം കൺവീനർ ബി.സുദീപ്, വൈദിക യോഗം യൂണിയൻ കൺവീനർ ബീനാ സജിനാഥ്, ശാഖാ യോഗം പ്രസിഡന്റ് ഒ.എൻ.വിക്രമൻ, സെക്രട്ടറി പി.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഉഷാ ശശി തുടങ്ങിയവർ പങ്കെടുത്തു.