ചെങ്ങന്നൂർ: ഗുരു ചെങ്ങന്നൂർ ചതയം ജലോത്സവത്തിനോടനുബന്ധിച്ചുള്ള മത്സരവളളം കളിയുടെ ഹീറ്റ്സും ട്രാക്കിന്റെയും നറുക്കെടുപ്പ് ഇന്ന് വൈകിട്ട് 5ന് മുണ്ടൻകാവ് ജലാത്സവ കമ്മിറ്റി ഓഫീസിൽ നടക്കുമെന്ന് ജനറൽ കൺവീനർ അജി ആർ.നായർ അറിയിച്ചു. 10ന് മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ ഉച്ചക്ക് 1നാണ് ജലോത്സവം.