photo
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ തുടങ്ങിയ ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കോട് : ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ഓണച്ചന്തകൾ കൈപ്പട്ടൂർ കടവ് ജംഗ്ഷനിലും വള്ളിക്കോട് എൻ.എസ്.എസ് കരയോഗത്തിലും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോൺ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.സുഭാഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു, മെമ്പർ എം.വി.സുധാകരൻ, കുടുംബശ്രീ ചെയർപേഴ്സൺ സരിതാ മുരളി, കാർഷിക വികസന സമിതി അംഗം പ്രൊഫ. ജി. ജോൺ, കൃഷി ഓഫീസർ രഞ്ജിത് കുമാർ എന്നിവർ പ്രസംഗിച്ചു.