
മല്ലപ്പള്ളി : മല്ലപ്പള്ളിയുടെ ഓണാഘോഷം ഇന്ന് മുതൽ പബ്ലിക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഗ്രാമപഞ്ചായത്ത്, പബ്ലിക് സ്റ്റേഡിയം സൊസൈറ്റി, കുടുംബശ്രീ എന്നിവ ചേർന്നാണ് പരിപാടികൾ ഒരുക്കുന്നത്. പഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ പ്രത്യേകം ടീമുകളായി രാവിലെ ഒൻപതിന് തുടങ്ങുന്ന അത്തപ്പൂക്കള മത്സരത്തിൽ പങ്കെടുക്കും. തുടർന്ന് 14 ടീമുകൾ വടംവലിച്ച് കരുത്ത് തെളിയിക്കും. തുടർന്ന് വിവിധ ഓണക്കളികൾ ആരംഭിക്കും. ഉച്ചകഴിഞ്ഞ് വോളിബാൾ മത്സരം, മല്ലപ്പള്ളി യുവകലയുടെ ഗാനമേള, വൺമാൻ ഷോ എന്നിവ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, സ്റ്റേഡിയം സൊസൈറ്റി ചെയർമാൻ ജോസഫ് എം. പുതുശ്ശേരി എന്നിവർ അറിയിച്ചു.