റാന്നി: നാറാണംമൂഴി ബഡ്സ് സ്കൂളിലെ ഓണാഘോഷവും രക്ഷാകർത്തൃ സംഗമവും അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ നിറംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കെ.ആർ, ജെസി അലക്സ്, ഗ്രേസി തോമസ് , ഡോ. മാഹിമ, ഡോ. ലിന്റാ,തോമസ് ജോർജ്, ഓമന പ്രസന്നൻ,സോണിയ മനോജ്,റോസമ്മ വർഗീസ്, സന്ധ്യ അനിൽ, റെനി വർഗീസ്,മിനി ഡൊമിനിക്, സ്മിത ,അഖില ഡോ.നിഷാദ് , സാജൻ , സുലേഖ എന്നിവർ പ്രസംഗിച്ചു.