
പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 254 -ാമത് സ്‌നേഹ ഭവനം ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിന്റെ സഹായത്താൽ മണ്ണടി നടുവിലേക്കര വലിയവീട്ടിൽ വൃന്ദക്കും മകൾ വിദ്യയ്ക്കുമായി നൽകി. താക്കോൽ ദാനം ഫാ. തോമസ് കടുകപ്പിള്ളിൽ നിർവഹിച്ചു. ഫിലിപ്പ് ജോസഫ് മാണിയത്ത് വീട് നിർമ്മാണത്തിന് ആവശ്യമായ പണം സംഭാവന ചെയ്തു. വാർഡ് മെമ്പർ പ്രസന്നകുമാരി, മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജൻ, പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, വൈഷ്ണവി ശൈലേഷ്, ശ്രീലേഷ് പിള്ള എന്നിവർ പ്രസംഗിച്ചു.