05-chirath
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂൾ യൂണിറ്റ് ഓണം അവധിക്കാല ക്യാമ്പ് 'ചിരാ​ത്​ 2022' എസ്.ഐ ബി.എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂൾ യൂണിറ്റ് ഓണം അവധിക്കാല ക്യാമ്പ് 'ചിരാ​ത്​' സെപ്തംബർ ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എ ഗോപാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ പന്തളം എസ്‌.ഐ.ബി.എസ്. ശ്രീജിത് ഉദ്ഘാടനം ചെയ്തു. കവിയും കായംകുളം എം.എസ്.എം കോളേജ് അദ്ധ്യാപകനുമായ പ്രൊഫ.ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട് വിശിഷ്ടാതിഥി ആയിരുന്നു. എസ്.പി.സി അടൂർ എ.എൻ.ഒ ആർ.എസ്. ശ്രീകുമാർ, അദ്ധ്യാപകൻ വി.കെ.സതീഷ് കുമാർ, പ്രഥമാദ്ധ്യാപകൻ കെ.ആർ. ഗോപകുമാർ, സി.പി.ഒ ഉഷ ജി.കുറുപ്പ് എന്നിവർ സംസാരിച്ചു. പന്തളം എസ്‌.ഐ പി.കെ. രാജൻ, കമ്മ്യൂണിറ്റി കൗൺസിലർ രാജു എ.നായർ എന്നിവർ ക്ലാസുകൾ നയിച്ചു. അടൂർ അഗ്‌നി രക്ഷാ സേന പ്രഥമ ശുശ്രൂഷയേക്കുറിച്ചുള്ള ക്ലാസെടുത്തു. ക്യാമ്പ് ഇന്ന് സമാപിയ്ക്കും.