
പന്തളം : മങ്ങാരം ഗവ.യു.പി.സ്‌കൂളിൽ നടന്ന ഓണാഘോഷം പന്തളം നഗരസഭ കൗൺസിലർ സുനിതാവേണു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് ഒഫ് പന്തളം ക്യൂൻസിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. പി.ടി.എ പ്രസിഡന്റ് കെ.എച്ച്.ഷിജു അദ്ധ്യക്ഷനായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് മിനി സുരേഷ് പ്രഥമാദ്ധ്യാപിക ജിജി റാണിക്ക് പുസ്തകങ്ങൾ കൈമാറി. പന്തളം നഗരസഭ കൗൺസിലർ കെ.വി.ശ്രീദേവി ഓണസന്ദേശം നല്കി. പി.ടി.എ വൈസ് പ്രസിഡന്റ് ദൃശ്യ സ്‌മെൽ രാജ്, എസ്.എം.സി വൈസ് ചെയർമാൻ ജി.സന്തോഷ്, വിഭു നാരായണൻ, സുജാറോയി, എം.ബി.സുരേഷ്, ഡോ.എൽസു ജോർജ്ജ്, എസ്.അശ്വതി എന്നിവർ സംസാരിച്ചു.