മല്ലപ്പള്ളി : ഓണം പ്രമാണിച്ച് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഓണം സമൃദ്ധി കർഷക ചന്ത മല്ലപ്പള്ളി പാതിക്കാട് കർഷകവിപണി അങ്കണത്തിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. വിപണി പ്രസിഡന്റ് കുഞ്ഞു കോശി പോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എസ്.വിദ്യാമോൾ ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ മാനേജർ രശ്മി, ഡെപ്യൂട്ടി മാനേജർ സുജ തോമസ്, പഞ്ചായത്തംഗം സൂസൻ ദാനിയേൽ, മുൻ പ്രസിഡന്റ് സജി ഈപ്പൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ വി.എഫ്.പി.സി.കെയുടെ ചുമതലയിൽ 16 കർഷക ചന്തകളാണ് പ്രവർത്തിക്കുന്നത്. നാടൻ പഴം - പച്ചക്കറി ഉല്പന്നങ്ങൾ വിപണി വിലയേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.