 
പന്തളം: ഒരിപ്പുറം പച്ചക്കറി ക്ലസ്റ്ററിന്റെ ഓണച്ചന്ത ഉദ്ഘാടനം ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.രജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായിരുന്നു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി വിദ്യാധരപ്പണിക്കർ, എൻ.കെ ശ്രീകുമാർ,കൃഷി അസിസ്റ്റന്റ് റീജ എസ്,കൃഷിഓഫീസർ പി.ലാലി, സീനിയർ കൃഷി അസിസ്റ്റന്റ് എൻ.ജിജി, കേരസമിതി പ്രസിഡന്റ് എം.എസ് ഗിരീഷ്, ഹരിതസംഘം പ്രസിഡന്റ് വട്ടപ്പറമ്പിൽ മോഹനൻ, ഒരിപ്പുറം ക്ലെസ്റ്റർ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്ലെസ്റ്ററിൽ തട്ടബ്രാന്റ് മാവര റൈസ്, തട്ട ബ്രാന്റ് കേരഗ്രാമം വെളിച്ചണ്ണയുടെ വിപണനവും ഉണ്ടായിരിക്കുന്നതാണ്.