 
മല്ലപ്പള്ളി : സി.പി.ഐ എഴുമറ്റൂർ മണ്ഡലം അസി.സെക്രട്ടറിയായി അനീഷ് ചുങ്കപ്പാറയെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി എ.പി ജയൻ,സംസ്ഥാന കൗൺസിലംഗം മുണ്ടപ്പള്ളി തോമസ്,ഡി. സജി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കെ.സതീശ്, അനീഷ് ചുങ്കപ്പാറ,അഡ്വ.മനോജ് ചരളേൽ,പ്രകാശ് പി.സാം,കെ.എ തൻസീർ എന്നിവരെ സെക്രട്ടേറിയറ്റംഗങ്ങളായും തിരഞ്ഞെടുത്തു.ജെയിംസ് ജോൺ,പി.പി സോമൻ,അനിൽ കുമാർ കേഴപ്ലാക്കൽ,ഉഷാശ്രീകുമാർ,ശിവൻകുട്ടി നായർ,ലിബു തൊട്ടിയിൽ പ്രസംഗിച്ചു.