പത്തനംതിട്ട: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ജില്ലയിലെ അഞ്ച് മണ്ഡലം കമ്മിറ്റികളിൽ നിന്നായി കെ.പി.സി.സി വിചാർ വിഭാഗിന്റെ 200 പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകുന്ന പദയാത്രയിൽ പങ്കെടുപ്പിക്കുവാൻ വിചാർ വിഭാഗ് ജില്ലാകമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഏബ്രഹാം മാത്യു വിരപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.അംജത് അടൂർ, അബ്ദുൽകലാം ആസാദ്,ഷീനി മെഴുവേലി,ശ്രീദേവി ബാലകൃഷ്ണൻ,സതീദേവി,ബിന്ദു ബിനു എന്നിവർ പ്രസംഗിച്ചു.