
കോന്നി : ശ്രീനാരായണ പബ്ലിക് സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. സ്കൂൾ സെക്രട്ടറി സി.എൻ.വിക്രമൻ ഉദ്ഘാടനംചെയ്തു. കെ.യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യ അതിഥിയായിരുന്നു. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികൾ, ഓണസദ്യ എന്നിവയും നടന്നു. സ്കൂൾ ഗവേണിംഗ് ബോഡി എക്സിക്യൂട്ടീവ് മെമ്പർമാരായ പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ എന്നിവർ പങ്കെടുത്തു.