1
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുവജനവാരം ഭദ്രാസന തല ഉദ്ഘാടനം മല്ലപ്പള്ളി ബഥനി സെന്റ് ജോൺസ് പള്ളിയിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : കർമ്മനിരതരായ യുവത സമൂഹത്തിന്റെ സമ്പത്താണെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. യുവജനവാരം ഭദ്രാസനതല ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സമർപ്പണത്തോടെ സേവന രംഗത്ത് കർമ്മനിരതരാകുന്ന യുവത മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. ബഥനി സെന്റ് ജോൺസ് പള്ളിയിൽ നടന്ന സമ്മേളനം അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം നിർവഹിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജെയ്ൻ സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി ടി.വർഗീസ് ക്ലാസ് നയിച്ചു. വികാരി ഫാ.പി.കെ ഗീവർഗീസ്, കുഞ്ഞുകോശി പോൾ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സജി മമ്പ്രാക്കുഴി, മനോജ് മാത്യു, ജോജി പി.തോമസ്, ഭദ്രാസന സെക്രട്ടറി ഡോ.കുറിയാകോസ് വി. കോച്ചേരിൽ, ഭാരവാഹികളായ സജു പി.തോമസ്, ജസ്റ്റിൻ വി.മാത്യു, റിന്റു ജോബ് ഫിലിപ്പ്, ടിബിൻ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. സഭാ സമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ യോഗം അനുമോദിച്ചു.