 
കാഞ്ഞീറ്റുകര : കാഞ്ഞീറ്റുകര 1666-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞീറ്റുകര ടി.എൻ.എ.എം എൽ.പി.സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. കരയോഗം പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികളടക്കം നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. വഞ്ചിപ്പാട്ട്, തിരുവാതിരകളി, കസേരകളി, ഡാൻസ്, സുന്ദരിക്ക് പൊട്ടുകുത്തൽ, മിഠായി പെറുക്കൽ, കുരവയിടൽ, സംഗീതം തുടങ്ങിയവയായിരുന്നു മത്സര ഇനങ്ങൾ. മത്സരാർത്ഥികൾക്കെല്ലാം ഉപഹാരം നൽകി. ചടങ്ങിന് കരയോഗം സെക്രട്ടറി കെ. സനൽകുമാർ മേലേമണ്ണിൽ, ട്രഷറാർ പ്രസന്നകുമാർ അനുപമ, വനിതസമാജം പ്രസിഡന്റ് വത്സല ചന്ദ്രൻ, കെ.മോഹൻ കുമാർ, ഗീതാകുമാർ മാവുങ്കൽ, പി.ആർ. കൃഷ്ണൻകുട്ടി നായർ, കിഷൻ കൊണ്ടേത്രയിൽ, ഹരിദാസൻ നായർ, പി.വി.തങ്കമണിയമ്മ, സ്മിത ജി.നായർ,പ്രഭാ മോഹനൻ, സുധാകുമാരി, പ്രിയാ അനിൽ, വിജയമ്മ മേലേമണ്ണിൽ, തുളസി കെ.നായർ എന്നിവർ നേതൃത്വം നൽകി.