highmast
പ്രക്കാനം സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കുന്നു

പ്രക്കാനം: ആന്റോ ആന്റണി എം.പി യുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രക്കാനം സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു .
ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.രാമചന്ദ്രൻ നായർ, കെ.കെ.ശശി, കെ.ആർ ശ്രീകുമാർ, കൊച്ചീപ്പൻ കൊല്ലന്റയ്യത്ത്, അരവിന്ദാക്ഷൻ, ജെയിംസ് പാണ്ടിപ്പുറത്ത്, തോമസ് ഉഴുവത്ത്, ടി.ഡി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.