1
അപകടത്തിൽ പെട്ട ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ നിലയിൽ

മല്ലപ്പള്ളി : വാലാങ്കര - അയിരൂർ റോഡിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ വെണ്ണിക്കുളത്തുനിന്നും പ്ലാങ്ക മണ്ണിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് കുരിശുമുട്ടം റബർ നേഴ്സറിയ്ക്ക് സമീപത്തെ12 അടി താഴ്ചയിലുളള തോട്ടിലേയ്ക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്. യാത്രക്കാരായ വെള്ളിയറ സ്വദേശികളയായ സജി (45 ), അമ്പിളി (41) ഓട്ടോ ഡ്രൈവർ പ്ലാങ്കമൺ സ്വദേശി ജയൻ (41 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.