ചിറ്റാർ: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിനാഘോഷം 1182 -ാം ചിറ്റാർ എസ്.എൻ.ഡി.പി. ശാഖയുടെയും പോഷക സംഘടനകളായ കുടുംബയോഗം, വനിതാസംഘം, മൈക്രോഫിനാൻസ്, യൂത്ത്മൂവ്‌മെന്റ്, ബാലജനയോഗം, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 10ന് നടത്തും. ഘോഷയാത്ര, പൊതുസമ്മേളനം മുതലായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശാഖായോഗം പ്രസിഡന്റ് താമരശേരിൽ ജയപ്രകാശ്, സെക്രട്ടറി ഗോപിനാഥൻ എന്നിവർ അറിയിച്ചു.