d
കൃഷിക്കൂട്ടങ്ങളുടെ കർഷക ചന്തകളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു

കൊടുമൺ : കാർഷികവികസനവകുപ്പ്, ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ നേതൃത്വത്തിലുള്ള സ്ഥിരം കർഷക ചന്തകളുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ധന്യാദേവി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ആർ.ബി.രാജീവ്കുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല, ഡെപ്യൂട്ടി ഡയറക്റ്റർ ലൂയിസ് മാത്യു, അസിസ്റ്റന്റ് ഡയറക്റ്റർ റോഷൻ ജേക്കബ്, കൊടുമൺ കൃഷി ഓഫീസർ ആദില,കാർഷിക ഉപദേശകസമതി അംഗങ്ങളായ എ.എൻ.സലിം, എൻ.കെ.ഉദയകുമാർ, എൻ.എസ്. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.