 
പത്തനംതിട്ട: കോൺഗ്രസിന്റെ അപചയത്തിന്റെ കാരണങ്ങൾ പഠിച്ച് തിരുത്തലുകൾ വരുത്താത്തത് വിദ്യാർത്ഥികളിലും യുവാക്കളിലും നിരാശയുണ്ടാക്കുന്നുവെന്ന് കെ.എസ്.യു ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയം കുറ്റപ്പെടത്തി.
ഇത് മൂലം പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയാതെ വരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. രാഷ്ട്രീയ കേസുകൾ തീർപ്പാക്കുന്നതിന് വേണ്ടി കെ.പി.സി.സി തുക അനുവദിച്ചുവെങ്കിലും കെ.എസ്.യുകാരുടെ കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഇതിൽ പാർട്ടിയുടെ ഇടപെടൽ ഉണ്ടാകണം.
വിദ്യാഭ്യാസ പ്രമേയം കെ.എസ്.യു ജില്ലാ കമ്മിറ്റിയംഗം ബി.കെ.തഥാഗത് അവതരിപ്പിച്ചു.
പൂർവ്വകാല കെ.എസ്.യു പ്രവർത്തകരുടെ സംഗമം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം അടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ കോൺഗ്രസ് ഉയർത്തുമ്പോൾ ഭരണഘടന സ്ഥാപനങ്ങളെ പിടിച്ചടക്കുകയും വർഗീയത പ്രചരിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു.
മുൻ കെഎസ്‌യു ജില്ലാ പ്രസിഡന്റുരെ ആദരിച്ചു.
ബാബു ജോർജ്, പി.മോഹൻരാജ്, കെ.കെ റോയ്സൺ, അഡ്വ.റജി തോമസ്, ജയവർമ്മ, സാമുവൽ കിഴക്കുപുറം, സോജി മെഴുവേലി , കോശി പി സക്കറിയ, റോബിൻ പരുമല സോണി എം ജോസ്, അഫ്സൽ വി ഷെയ്ഖ്, രാഹുൽ കൈതക്കൽ, ആഘോഷ് വി സുരേഷ് , റോബിന്‍ മോൻസി ആലൻ ജിയോ മൈക്കിൾ, നിതിൻ മണക്കാട്ടുമണ്ണിൽ, റിജോ തോപ്പിൽ, നെജോ മെഴുവേലി, ഫെനി നൈനാൻ, എന്നിവർ പ്രസംഗിച്ചു.