 
പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം പ്രദർശന വിപണന മേള 'പന്തളം തെക്കേക്കര ഓണം ഫെസ്റ്റ് 'ന് തിരക്കേറുന്നു. ഇതോടനുബന്ധിച്ച് നടന്ന സെമിനാർ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേ ന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. ആർ. സുമേഷ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മധു , കുടുംബശ്രീ ജില്ലാ മിഷൻ ഡി.പി.ആർ ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയർ പേഴ്‌സൺ രാജി പ്രസാദ്, എ.കെ.സുരേഷ്, ശ്രീവിദ്യ.എസ്, ശരത് കുമാർ,പൊന്നമ്മ വർഗീസ്, ബാങ്ക് പ്രസിഡന്റ് ചന്ദ്രൻ പിള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറി അംബിക, മെമ്പർ സെക്രട്ടറി അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.