ഇസ്വാറ്റിനി - Eswatini
നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട, സൗത്ത് ആഫ്രിക്ക, മൊസാംബിക് എന്നീ രാജ്യങ്ങൾ അതിർത്തിയായുള്ള ഒരു ചെറിയ രാജ്യമാണ് ഇസ്വാറ്റിനി. സ്വാസിലാന്റ് എന്നായിരുന്നു പഴയ പേര്. 2018ൽ ഔദ്യോഗികമായി ഇസ്വാറ്റിനി എന്ന പേരു സ്വീകരിച്ചു. 1968 സെപ്തംബർ 6ന് ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി.