ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള ആറാമത്തെ രാജ്യവുമാണ് ബ്രസീൽ. തലസ്ഥാനം ബ്രസീലിയ. 1822 സെപ്തംബർ 7ന് സ്വാതന്ത്ര്യം പ്രാപിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉദ്പാദിപ്പിക്കുന്ന രാജ്യം ബ്രസീൽ ആണ്.

ഒ.ചന്തുമേനോൻ സ്മൃതി ദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ എന്ന പറയപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവ് ഒ.ചന്തുമേനോന്റെ സ്മൃതി ദിനമാണ് സെപ്തംബർ 7. 1847 ജനുവരി 9ന് ജനിച്ച ചന്തുമേനോൻ 1899 സെപ്തംബർ 7ന് അന്തരിച്ചു.