bus
ഊട്ടുപാറ സർക്കുലർ കെ.എസ്.ആർ.ടി.സി ബസ്

കോന്നി: പത്തനംതിട്ട- കോന്നി- ഉൗട്ടുപാറ കെ.എസ്.ആർ.ടി.സി സർക്കുലർ ബസിന്റെ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിവസവും 17 സർവീസുകൾ നടത്തിയിരുന്നിടത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് സർവീസുകളായി കുറച്ചിരുന്നു. അരുവാപ്പുലം പഞ്ചായത്തിലെ വെൺമേലിപ്പടി, തേക്കുതോട്ടം മുക്ക്, അക്കരക്കാലാപ്പടി, പഞ്ചായത്ത് ഓഫീസ് പടി, പുളിഞ്ചാണി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സർവീസ് ഏറെ പ്രയോജനം ചെയ്തിരുന്നു.ഉൗട്ടുപാറയിലും സമീപ പ്രദേശങ്ങളിലും മറ്റു ബസ് സർവീസുകൾ ഇല്ലാത്തതിനാൽ ജനങ്ങൾ കോന്നിയിലും പത്തനംതിട്ടയിലും പോകാനും തിരികെ വരാനും ബുദ്ധിമുട്ടുന്നു.