കോന്നി: കെ.യു.ജനീഷ്‌കുമാർ എം.എൽ.എ യുടെ ഫണ്ടിൽ നിന്നും മലയാലപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരപ്പാറ, പഞ്ചായത്ത്‌ ജംഗ്ഷൻ, റേഡിയോ ജംഗ്ഷൻ എന്നിവിടങ്ങളിൽ അനുവദിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലാ കുമാരിചാങ്ങയിൽ, മലയാലപ്പുഴ മോഹനൻ, വി.മുരളീധരൻ, ബിജു.എസ് പുതുക്കുളം, പഞ്ചായത്ത്‌ അംഗങ്ങളായ പ്രീജ ശ്രീധർ,സന്തോഷ്‌ എന്നിവർ പങ്കെടുത്തു.