റാന്നി : ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി 10ന് എസ്.എൻ.ഡി.പി യോഗം 1298-ാം നമ്പർ പരുവ ശാഖയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും.ശാഖാ മന്ദിരത്തിൽ രാവിലെ 6 ന് ഭദ്രദീപം തെളിക്കും. ഗുരുപൂജ, ശ്രീഗുരുഭാഗവത പാരായണം, സമൂഹപ്രാർത്ഥന എന്നിവ നടക്കും. എരുമേലി യൂണിയനിൽ നടക്കുന്ന സംയുക്ത ചതയദിന ഘോഷയാത്രയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നതിനായി ഉച്ചക്ക് 12ന് ശാഖാ അംഗങ്ങൾ എരുമേലിയിലേക്ക് പുറപ്പെടും.